1913 ഫിബ്രവരി 26ന് ചാവക്കാട് താലൂക്കിൽ, പുന്നയൂർക്കുളത്ത് തെക്കൂട്ടയിൽ അഹമ്മദിന്റെയും വാരിയത്തയിൽ തിത്തികുട്ടിയുടെയും മകനായി ജനിച്ചു. പുന്നയൂർക്കുളം സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം സർക്കാർ അദ്ധ്യാപക ട്രെയിനിങ് സ്കൂൾ മലപ്പുറത്തുനിന്നും പരിശീലനം കഴിഞ് മലബാർ ഡിസ്ട്രിക്ട് ബോർഡ് സർവിസിൽ നിയമിതനായി. വിളക്കേരി, പുന്നയൂർക്കുളം, പാലക്കാട് സ്കൂളുകളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ശേഷം വന്നേരി ഹൈസ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വം നൽകുകയും അവിടെ തന്നെ ദീർഘകാലം ജോലിയിൽ തുടരുകയും ചെയ്തു.
ജോലികളോടപ്പം തന്നെ സാഹിത്യ സപര്യയിലും സാമൂഹിക സേവനങ്ങളിലും സദാ വ്യാപൃതനായിരുന്നു. ആനുകാലിക പ്രസിദ്ധകരണങ്ങളീലൂടെയും പത്രമാധ്യമങ്ങളീലൂടെയും നിരവധി സൃഷ്ടികൾ പ്രസിദ്ധീകരിച്ചിരുന്നു. ശ്രദ്ധേയമായ കൃതികളിൽ ചിലതാണ് മുത്തുമാല, കൊച്ചുകമ്മൽ, രക്തസാക്ഷി (കവിതകൾ ), ശ്വസിക്കുന്ന ശവങ്ങൾ (ദ്രവിഡ – മാപ്പിളപ്പാട്ടുകൾ), ഘോഷയാത്ര (ഗാനകാവ്യം), ചൈനയിലെ മുസ്ലീമിങ്ങൾ (ലേഖനം) മലേഷ്യയിലേക്ക് ഒരു യാത്ര (യാത്രാവിവരണം), മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ മഹാകാവ്യം (ആദ്യ മലയാള പരിഭാഷ). ഈ വിവർത്തനത്തിന് സാഹിത്യ അക്കാദമി ഫെല്ലോഷിപ് ലഭിച്ചു.
സഹധർമിണി ബീവാത്തുകുട്ടിയും ഇവർക്ക് എട്ട് പുത്രന്മാരും ഒരു പുത്രിയുമുണ്ട്. ഹ്രസ്വസന്ദർശനായി മലേഷ്യയിൽ എത്തി 1974 മെയ് 30-ന് അവിടെ വെച്ച് യശഃശരീരനായി.
Text area 3
Lorem ipsum dolor sit amet, consectetur adipiscing elit
Book 1
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec.
Book 2
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec.
Book 3
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec.
Photos section
Lorem ipsum dolor sit amet, consectetur adipiscing elit
Our testimonials